Tuesday 10 May 2011

അര്‍ത്ഥം


ജീവിതത്തിന്റെ അര്‍ത്ഥം തേടി-
യാത്രയായവര്‍ അതിനര്‍ത്ഥം കണ്ടു പിടിച്ചുവോ?
അറിയില്ല ...


കണ്ടുപിടിച്ചവര്‍ ഉണ്ടായിരിക്കാം!
വളരെ കുറച്ചുപേര്‍ മാത്രം

അര്‍ത്ഥം തേടി പോയവരും കുറച്ചുപേര്‍ -
മാത്രമായിരുന്നല്ലോ!


ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞതാരാണ് ?
അതിന്റെ അര്‍ത്ഥം മനസിലാക്കിയവര്‍-
തന്നെയായിരിക്കും അത് പറഞ്ഞത്.


അവരാണോ ഇതും പറഞ്ഞത്.
"ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവന്‍ മാത്രമേ-
എന്നും സന്തോഷിക്കുന്നുള്ളൂ വെന്നും,
കണ്ണുനീര്‍ തുള്ളിക്കൊപ്പം ചിരിക്കുന്നവന്‍ ‍ മാത്രമേ
എന്നും ചിരിക്കുന്നുള്ളൂ വെന്നും."


"അതിനാര്‍ക്ക് കഴിയും?"

അതിനു നമ്മളാരും ബുദ്ധനോ-
വിവേകാനന്തനോ   അല്ലല്ലോ?


നമ്മള്‍ സാധാരണ മനുഷ്യരാണ്.
നമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...

9 comments:

  1. നമ്മളാരും ബുദ്ധനോ
    വിവേകാനന്തനോ അല്ലല്ലോ?

    ReplyDelete
  2. ബുദ്ധനും വിവേകാനന്ദനും ആദ്യം സിദ്ധാർത്ഥനും നരേന്ദ്രനും ആയിരുന്നു ചിഞ്ചൂ.
    ആശംസകൾ. ഇനിയും എഴുതു.

    ReplyDelete
  3. നമ്മള്‍ സാധാരണ മനുഷ്യരാണ്.
    നമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
    കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
    നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...ഇനിയും എഴുതു.

    ReplyDelete
  4. "ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞതാരാണ് ?"

    ഏതെങ്കിലും ടാക്സിക്കാരനായിരിക്കും. ഓട്ടം കിട്ടാന്‍ വേണ്ടി!
    ഏതായാലും കണ്ണൂരാനല്ല കേട്ടോ.

    (ഇഷ്ട്ടംപോലെ എഴുതൂ. ബാക്കി വരുന്നിടത്ത് വെച്ച് കാണാം. ആശംസകള്‍ )

    ReplyDelete
  5. നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...

    ReplyDelete
  6. നമ്മള്‍ സാധാരണ മനുഷ്യരാണ്.
    നമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
    കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,

    ഒരു പാട് എഴുത്തു
    ആശംസകള്‍

    ReplyDelete
  7. iniyum ezhuthoo..
    ashamsakal...

    ReplyDelete
  8. @അന്ന്യന്‍: ഒരുപാടു നന്ദി ഉണ്ട്

    ReplyDelete
  9. നമസ്കാരം
    @ annyan :
    @ Echmukutty :
    @ ലീല എം ചന്ദ്രന്‍.. :
    @ K@nn(())raan*കണ്ണൂരാന്‍.! :
    @ abshar :
    @ അഭി :
    @ ente lokam :
    എല്ലാവരോടും നന്ദി. ഇനിയും എന്റെ പോസ്റ്റുകള്‍ വായിച്ചു തെറ്റുകള്‍ തിരുത്തണേ

    ReplyDelete