Tuesday 10 May 2011

അര്‍ത്ഥം


ജീവിതത്തിന്റെ അര്‍ത്ഥം തേടി-
യാത്രയായവര്‍ അതിനര്‍ത്ഥം കണ്ടു പിടിച്ചുവോ?
അറിയില്ല ...


കണ്ടുപിടിച്ചവര്‍ ഉണ്ടായിരിക്കാം!
വളരെ കുറച്ചുപേര്‍ മാത്രം

അര്‍ത്ഥം തേടി പോയവരും കുറച്ചുപേര്‍ -
മാത്രമായിരുന്നല്ലോ!


ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞതാരാണ് ?
അതിന്റെ അര്‍ത്ഥം മനസിലാക്കിയവര്‍-
തന്നെയായിരിക്കും അത് പറഞ്ഞത്.


അവരാണോ ഇതും പറഞ്ഞത്.
"ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവന്‍ മാത്രമേ-
എന്നും സന്തോഷിക്കുന്നുള്ളൂ വെന്നും,
കണ്ണുനീര്‍ തുള്ളിക്കൊപ്പം ചിരിക്കുന്നവന്‍ ‍ മാത്രമേ
എന്നും ചിരിക്കുന്നുള്ളൂ വെന്നും."


"അതിനാര്‍ക്ക് കഴിയും?"

അതിനു നമ്മളാരും ബുദ്ധനോ-
വിവേകാനന്തനോ   അല്ലല്ലോ?


നമ്മള്‍ സാധാരണ മനുഷ്യരാണ്.
നമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...

Sunday 8 May 2011

നീയോ മഴ...


ഏകാകിയാമെന്‍ ഹൃദത്തിലീമഴ
മാനതാപമാകറ്റുവാന്‍ വന്നതാണോ?

പുളകം കൊള്ളുന്ന തെന്നലായ്
നീയിന്നെന്നെ ഉറക്കുവാന്‍ വന്നതാണോ?

അറിയില്ലയിന്നെനിക്കീവഴിയെന്നെ
പ്രതീക്ഷിച്ചരേലും വന്നു നിന്നിരുന്നോ?

പ്രതീക്ഷകള സ്തമയ സൂര്യന്റെ
കൈകളിലാരും കാണാതെ മറഞ്ഞിരുന്നോ?

സ്വപ്നം കാണുവാന്‍ കൊതിക്കുമ്പോ‍ളെന്‍ ‍
മനസ്സില്‍ നിന്മുഖം മാത്രമായിരുന്നെന്നോ?

എനിക്കൊരു പുഞ്ചിരിയേകി നീ
എന്റെയൊപ്പം വന്നിരുന്നെന്നോ?

അറിഞ്ഞിരുന്നില്ലന്നു ഞാന്‍, നീ-
യെന്നെയത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന്...    


ഭൂമി

ഇത്  ഭൂമി.
ഇവിടെ  ദു: ഖങ്ങളും  സന്തോഷവും ഒന്നു  ചേരുന്നു.
പുഞ്ചിരിയും  കണ്ണുനീരും ഇവിടെ  നിത്യ  സംഭവങ്ങള്‍.  
    അവക്കിടയില്‍  നിന്ന്  ലഭിക്കുന്ന  ചില  വാക്കുകളില്‍  നിന്ന് 
ഉയര്‍ന്നു   വരുന്ന സബ്ധതിന്റെ   താളം ഇവിടെ  കവിതയും  
നിസ്വാര്തമായ  വെളിപ്പെടുത്തലുകള്‍  ഇവിടെ  കഥ കളായും  തീരുന്നു .
                   ദുഖത്തില്‍  നിന്നും  സുഖതിലെയ്ക്കുള്ള  യാത്രയും 
അതുലഭിക്കാതെ  വരുമ്പോള്‍  ഉണ്ടാകുന്ന  തളര്‍ച്ചയും  ഇവിടെ  

നിത്യ  സംഭവങ്ങള്‍ നമ്മള്‍  നന്മയില്‍  നിന്നും  അകന്നു  പോകുമ്പോള്‍  ...
ഇവിടെ  സ്നേഹിക്കാന്‍  കഴിയുന്ന  മനസ്സുകള്‍  അപ്രത്യക്ഷമാകുന്നു .
അവ  കണ്ടെത്തുവാന്‍  യാത്ര  തിരിച്ചിട്ടും  കണ്ടെതുവനകാതെ  പകച്ചുനിന്ന  നിമിഷങ്ങള്‍  ...
 

Saturday 7 May 2011

സ്വപ്നം

നിലാവുള്ള രാത്രിയിൽ
നനവുള്ള തെന്നലായി
തഴുകി ഉറക്കാറുണ്ടെന്നെയാരോ...

തണുപ്പുള്ള രാത്രിയിൽ
സുഖമുള്ള നിദ്രയിൽ
സുന്ദര സ്വപ്നങ്ങൾ
തരാറുണ്ടെനിക്കാരോ...

വസന്ത രാവുകളിൽ
സ്നേഹ സംഗീതങ്ങൾ
എനിക്കായ് പാടിത്തരാറുണ്ടാരോ...

മനമൊന്നു തേങ്ങുംമ്പോൾ
ഏകാന്ത ദു: ഖങ്ങളകറ്റാൻ
എന്നെ തേടി വരാറുണ്ടാരോ....

പുലർകാല നേരത്ത്
എന്നുമെനിക്കായ്
പനിനീർ പുഷ്പങ്ങൾ
കരുതി വയ്ക്കാറുണ്ടാരോ ...

പൊഴിയും പുഷ്പദളങ്ങൾ
എടുത്ത് സുക്ഷിച്ചു
എന്നുമെനിക്കായ്
കാത്തിരിക്കാറുണ്ടാരോ...